
അറസ്റ്റിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒരു മണിക്കൂറിനകം ഹാജരാക്കാൻ പാകിസ്ഥാൻ സുപ്രീം കോടതിയുടെ നിർദേശം . നാഷണൽ അക്കൗണ്ടബിലിറ്റി ബ്യുറോയോടാണ് നിർദേശം . ഇമ്രാൻ അറസ്റ്റ് ചെയ്ത കേസിലെ വിധി ഇന്ന് പ്രസ്താവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി .
അറസ്റ്റ് കോടതിയലക്ഷ്യം ആണെന്ന് കാട്ടിയാണ് ഒരു മണിക്കൂറിനകം റിപ്പോർട്ട് ചെയ്യാൻ കോടതി നിർദേശിച്ചിരിക്കുന്നത് . അൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ ഇമ്രാൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത് . നിയമവിരുദ്ധമായി കോടതി വളപ്പില്‍ നൂറോളം സൈനികര്‍ കടന്നുകയറിയാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും അവര്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നും അഭിഭാഷകന് കോടതിയിൽ പറഞ്ഞു . ഇമ്രാന് ഖാനെ കോടതിവളപ്പില്‍നിന്ന് അറസ്റ്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. അഴിമതി കേസില്‍ വ്യാഴാഴ്ചയാണ് ഇമ്രാന് ഖാനെ അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്സ് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പില്‍നിന്ന് അറസ്റ്റ് ചെയ്തത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]