
കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ സ്വന്തം നാട്.
കടുത്തുരുത്തി മാഞ്ഞൂരിലെ വീടിന് മുന്നിലെ മതിലില്‍ കൊത്തിവെച്ചിരിക്കുന്ന ‘ഡോ. വന്ദനാ ദാസ് എംബിബിഎസ്’ എന്ന ബോര്‍ഡിന് മുന്നില്‍ സംഭവിച്ചതൊന്നും വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. മാഞ്ഞൂരിലെ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.
മകള്‍ രോഗിയുടെ ആക്രമണത്തിന് ഇരയായ വാര്‍ത്തയറിഞ്ഞ് പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ച അച്ഛനും അമ്മയും ഇനി ഈ വീട്ടിലേക്ക് മടങ്ങുക വന്ദനയുടെ ചേതനയറ്റ ശരീരവുമായി. മകള്‍ ഡോക്ടറായതില്‍ അഭിമാനംകൊണ്ട മാതാപിതാക്കള്‍ അതേ ജോലിക്കിടെ മകള്‍ ഇല്ലാതായതിന്റെ ഞെട്ടലിലാണ്. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്ബോള്‍ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം അറിയുന്നത്.
കുറവിലങ്ങാട് ഡിപോള്‍ സ്കൂളിലായിരുന്നു വന്ദനയുടെ സ്കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റ് 2 പേര്‍ക്കു കുത്തേറ്റു.
പ്രതി നെടുമ്ബനയിലെ യുപി സ്കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരിക്കുകളോടെ ഇയാളെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാള്‍ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]