
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ 30 ന് സല്‍മാന്‍ഖാനെ കൊല്ലുമെന്നാണ് പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
തിങ്കളാഴ്ച്ച രാത്രിയാണ് ഘോശാല രക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള് പോലീസിനെ വിളിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് താണെയിലെ ശഹാല്‍പുരില്‍ താമസിക്കുന്ന രാജസ്ഥാന് സ്വദേശിയാണ് അജ്ഞാത ഫോണ്‍കോളിനുടമയെന്ന് പോലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭീഷണിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. നേരത്തേയും സല്മാന് ഖാന് നിരവധി ഭീഷണി ഈ മെയിലുകളും, കത്തുകളും ലഭിച്ചിരുന്നു.
തീഹാര്‍ ജയില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ പേരിലായിരുന്നു അവയെല്ലാം. സല്മാന് ഖാന് രാജസ്ഥാനിലെ വനങ്ങളില്‍ കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ ബിഷ്ണോയ് സമുദായത്തോട് മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി.
ഇതിന് പിന്നാലെ സല്മാന് ബുള്ളറ്റ് പ്രൂഫ് വാഹനമുള്‍പ്പെടെ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് പുതിയ ഭീഷണി വന്നിരിക്കുന്നത്.
The post സല്മാന് ഖാനെ വധിക്കുമെന്ന് ഭീഷണി; 16 കാരന് കസ്റ്റഡിയില്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]