
മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. നീണ്ട കണ്ണുകളും, ഇടതൂർന്ന മുടികളുമായി മലയാളി മനസ്സിൽ താരം കയറിപ്പറ്റിയിട്ട് പതിറ്റാണ്ടുകളായി. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിൽ മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ഗംഗയുമായിരിക്കും. മണിച്ചിത്രത്താഴ് പിന്നീട് തമിഴിലേക്കും, ഹിന്ദിയിലേക്കും റീമേക്ക് ചെയ്തെങ്കിലും ശോഭന എന്നൊരു കുറവ് ആ ചിത്രങ്ങളിലെല്ലാം തന്നെ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ശിവ എന്ന സിനിമയിൽ തനിക്കുണ്ടായ ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് നടി. സിനെ ഉലകം ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. തമിഴിൽ രജിനികാന്തും ശോഭനയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ശിവ. ‘ശിവയിൽ ആദ്യം ഒരു മഴയത്തുള്ള രംഗം എടുത്തു. എനിക്കറിയില്ലായിരുന്നു. ട്രാൻസ്പരന്റായ വെള്ള സാരിയായിരുന്നു. ഉള്ളിൽ ധരിക്കാൻ ഒന്നുമില്ലേയെന്ന് ഞാൻ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. വീട്ടിൽ പോയി വരാനും സമയമില്ല. പ്രീമെഡിറ്റേറ്റഡ് മർഡർ പോലെയായിരുന്നു അത്. എനിക്കൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നു. വലിയ പ്രൊഡക്ഷൻ കമ്പനിയാണ്’
എംവിഎം സ്റ്റുഡിയോയിലായിരുന്നു അന്ന് ഷൂട്ട്. ഞാൻ കാരണം സിനിമ വൈകിപ്പോവരുത് എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. കിട്ടുന്ന സമയം കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന് ഞാൻ നോക്കി. ആ സമയത്താണ് പ്ലാസ്റ്റിക്കിന്റെ ഒരു ടേബിൾ ക്ലോത്ത് ശ്രദ്ധയിൽപ്പെട്ടത്. അത് ഞാൻ പാവാടയ്ക്ക് ഉള്ളിൽ എടുത്തു ധരിച്ചു. പത്ത് മിനുട്ടിനുള്ളിൽ ഞാൻ റെഡിയായി. രജിനി സാർ എന്നെ എടുക്കണം. എന്നെ എടുത്തപ്പോൾ പ്ലാസ്റ്റിക്കിന്റെ ശബ്ദം വന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുഖം എനിക്കിപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹം പോയി പറയുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ അദ്ദേഹം പറഞ്ഞില്ല,’ ശോഭന പറഞ്ഞു.
ഒപ്പം അഭിനയിക്കുന്ന ആളെ കംഫർട്ടബിൾ ആക്കുന്ന താരമാണ് രജനി സാർ. ശിവ എന്ന സിനിമക്ക് ശേഷം ദളപതി എന്ന സിനിമയിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയിലും എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആ സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന സമയം വളരെ കൂടുതലായിരുന്നു. അത് മാത്രമല്ല വീട്ടിൽ പോവാൻ പറ്റില്ലായിരുന്നു. അന്ന് എന്നെ വിഷമിപ്പിച്ചതും അതു തന്നെയായിരുന്നു.
സിനിമയിൽ സജീവമായിരുന്ന സമയത്ത് നൃത്തത്തിന് കൂടുതൽ പ്രാധാന്യം നല്കിയിരുന്ന നടിയാണ് ശോഭന. സിനിമയിൽ നിന്ന് അകലം പാലിച്ചപ്പോഴും നൃത്തവുമായി ശോഭന സജീവമായിരുന്നു. മാത്രമല്ല ഒരു ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]