
കല്‍പ്പറ്റ: അനീതികളെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുക എന്നതാണ് മോദിസര്‍ക്കാരിന്റെ പ്രത്യയശാസ്ത്രമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ഇന്ത്യയുടെ സര്‍വസമ്പത്തും ബിസിനസ് ഭീമന്മാരുടെ കൈകളിലേക്കെത്തിക്കുകയാണ് സര്‍ക്കാരെന്നും എത്ര അടിച്ചമര്‍ത്തിയാലും ഇനിയും തങ്ങള്‍ പ്രതികരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.ആദ്യം രാഹുല്‍ വയനാട്ടിലേക്കു വരുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ രാഹുല്‍ ആരാണെന്ന് മനസ്സിലാക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനിപ്പുറം ആരേക്കാളും രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.
അത് എനിക്ക് ആത്മവിശ്വാസം നല്കുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗം എന്ന പദവിയുടെ സാങ്കേതികത്വം ഇന്ന് കോടതികളുടെ മുമ്പിലാണ്.
നാലേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ജനത തിരഞ്ഞെടുത്ത മനുഷ്യന് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നത് പോലും സാങ്കേതികത്വത്തിന്റെ കുരുക്കിലായത് എത്ര വിരോധാഭാസമാണ്. ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കുക എന്നതും നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കേണ്ടതും ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഉത്തരവാദിത്വമാണ്.
സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. അത് ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും കൂടിയാണ്.
സര്‍ക്കാരിന് ഉത്തരം നല്‍കാനാകാത്ത ഒരു ചോദ്യം ചോദിച്ചതിനാണ് രാഹുലിനെ ബി.ജെ.പി സര്‍ക്കാര്‍ ക്രൂരമായി വേട്ടയാടുന്നത്. നുണയെ കൂട്ടുപിടിക്കുന്നവരെ സത്യം എക്കാലവും വീര്‍പ്പുമുട്ടിക്കുമെന്നും.
അതിനാല്‍ തന്നെ അവര്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുന്നവരെ അവര്‍ ക്രൂരമായി വേട്ടയാടുമെന്നും പ്രിയങ്ക വ്യക്തമാക്കി. The post സര്‍ക്കാരിന് ഉത്തരമില്ലാത്ത ചോദ്യംചോദിച്ചതിന് രാഹുലിനെ വേട്ടയാടുന്നു- പ്രിയങ്ക appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]