
കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തനിക്ക് അനധികൃത സ്വത്തുണ്ടെന്ന് എപ്പോള്‍ കണ്ടുപിടിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. നാല് അന്വേഷണത്തില്‍ കണ്ടെത്താത്ത കാര്യം എങ്ങനെയാണ് കണ്ടെത്തിയത്. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയെന്ന അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്ത് നടപടിയെടുത്താലും കോണ്‍ഗ്രസില്‍ തുടരും. കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേര്‍ന്നാല്‍ മാത്രം താന്‍ എല്‍ഡിഎഫില്‍ പോകും. താന്‍ പാര്‍ട്ടിയിലുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സുധകരനല്ല. തനിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണയുണ്ട്. സുധാകരനല്ല കോണ്‍ഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]