
തിരുവനന്തപുരം/കൊച്ചി
ക്രിസ്തുവിന്റെ രാജകീയമായ ജറുസലേമിലെ പ്രവേശം അനുസ്മരിച്ച് ക്രൈസ്തവർ ഓശാന ആചരിച്ചു. ഓശാന ഞായറിനോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും കുരുത്തോല പ്രദക്ഷിണവുമുണ്ടായി. വിവിധ മതമേലധ്യക്ഷന്മാർ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധവാര തിരുക്കർമങ്ങൾക്കും തുടക്കമായി.
എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ ചടങ്ങുകളിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും മുഖ്യകാർമികരായി. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ കോതമംഗലം മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ ഓശാനപ്പെരുന്നാൾ ശുശ്രൂഷ നടത്തി.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാളയം സെന്റ് ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ, പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലും
മുഖ്യകാർമികരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]