കണ്ണൂർ
പാർടി കോൺഗ്രസിനെയാകെ ദുഃഖഭരിതമാക്കി എം സി ജോസഫൈന്റെ വിയോഗം. സമ്മേളനത്തിന്റെ സമാപനച്ചടങ്ങിനിടെ ജോസഫൈന്റെ അപ്രതീക്ഷിത നിര്യാണവാർത്ത എത്തുമ്പോൾ മുതിർന്ന നേതാക്കൾ ഓർത്തത് സമാനസംഭവം. 1982ൽ വിജയവാഡയിൽ ചേർന്ന 11–-ാം പാർടി കോൺഗ്രസിനിടെയാണ് കേന്ദ്ര കമ്മിറ്റി അംഗം മേജർ ജയ്പാൽ സിങ്ങിന്റെ ആകസ്മികനിര്യാണം. ജലന്ധറിലെ 10–-ാം പാർടി കോൺഗ്രസിലാണ് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
ഡൽഹി–- ഹരിയാന–- പടിഞ്ഞാറൻ യുപി എന്നീ പ്രദേശങ്ങൾ അടങ്ങിയ റീജണൽ കമ്മിറ്റിയുടെയും പിന്നീട് ഡൽഹി സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയായിരുന്ന മേജർ ജയ്പാൽ സിങ് തെലങ്കാന പോരാളികൾക്ക് ആയുധപരിശീലനം നൽകിയിരുന്നു. പിന്നീട് പൊലീസിന്റെ നിരന്തര ആക്രമണങ്ങൾക്ക് ഇരയായ അദ്ദേഹത്തെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി റോഹ്തക് ജയിലിലടച്ചു.
1982 ജനുവരിയിൽ പാർടി കോൺഗ്രസിന്റെ ഉദ്ഘാടനത്തിന്റെ തലേന്ന് പ്രതിനിധികൾ എത്തുന്ന സമയത്താണ് ജയ്പാൽ സിങ്ങിന് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോൾ ആ പോരാളി മരണത്തിന് കീഴടങ്ങി. ഭാര്യ ഉഷയും മക്കളും പാർടി നേതാക്കളായ പി സുന്ദരയ്യയും ഇ എം എസും ഹർകിഷൻ സിങ്ങും സമർ മുഖർജിയുമെല്ലാം മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]