മുംബൈ: ഒരു വിദേശ വനിതയുടെ തോളില്‍ കൈയിട്ട് സെല്‍ഫിയെടുക്കാന്‍ തിക്കിത്തിരക്കി യുവാക്കള്‍. ഗേറ്റ് വേ ഓഫ് ഇന്ത്യയിലാണ് ഇന്ത്യയിലെ യുവാക്കള്‍ ഓസ്ട്രേലിയന്‍ യുവതിക്കൊപ്പം പൈസ കൊടുത്ത് സെല്‍ഫിയെടുക്കാന്‍ തിക്കിത്തിരക്കിയത്. ഒരു സെലിബ്രിറ്റിയൊന്നുമല്ലാത്ത സെലിയ വോയ്വോഡിച്ച് എന്ന യുവതിയുടെ തോളില്‍ കൈയിട്ട് പൈസ നല്കി സെല്‍ഫിയെടുക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ഒരാള്‍ വന്ന് തോളില്‍ കൈയിട്ട് സെല്‍ഫിയെടുത്തതോടെ കൂടുതല്‍ പേര് ഫോട്ടോയ്ക്കായി ഓടിയെത്തുകയായിരുന്നു. ഒരു മടിയും കൂടാതെ സെലിയ ഇവര്‍ക്കൊപ്പം ഫോട്ടോയെടുത്തു. കൂടുതല്‍ പേര് ഫോട്ടോയെടുക്കാന്‍ എത്തിയതോടെയാണ് 100 രൂപ നല്കാന് ഇവര്‍ ആവശ്യപ്പെട്ടത്. ഒന്നിലധികം പേരോട് സെലിയ പണം നല്കാന് ആവശ്യപ്പെട്ടു.
പിന്നീട് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സെലിയ തന്നെ രംഗത്തെത്തി. പ്ലാന്‍ ചെയ്ത് എടുത്ത വീഡിയോയാണിതെന്ന് സെലിയ പറഞ്ഞു. എന്നാല്‍ ഫോട്ടോയെടുക്കാന്‍ വന്നവരാരും അഭിനേതാക്കളായിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഈ വീഡിയോ എടുക്കുന്നതിന് 45 മിനിറ്റ് മുന്‍പ് സമാന അനുഭവം ഉണ്ടായതോടെയാണ് ഇത് ചിത്രീകരിക്കാന്‍ സെലിയ തീരുമാനിച്ചത്. റെഡിറ്റില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]