
കൊല്‍ക്കത്ത: ട്രെയിനില്‍ കുതിരയുമായി ഉടമയുടെ യാത്ര. ഉടമയെ അറസ്റ്റ് ചെയ്ത് ആര്‍പിഎഫ്. പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്ററാണ് ഗഫൂര്‍ അലി മൊല്ല എന്നയാള്‍ തന്റെ കുതിരയുമായി യാത്ര ചെയ്തത്. ഇഎംയു ലോക്കല്‍ ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ക്കിടയില്‍ നില്ക്കുന്ന കുതിരയുടെ ചിത്രം ആരോ ഒരാള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
ഉടന്‍ തന്നെ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ ആര്‍പിഎഫ് അതിന്റെ ഉടമയെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയായ പൂജ മേത്ത ട്വിറ്ററില്‍ ഇതിന്റെ ചിത്രം പങ്കുവച്ചു.
അടിക്കുറിപ്പായി ‘പശ്ചിമബംഗാളിലെ ലോക്കല്‍ ട്രെയിനിനുള്ളില്‍ കുതിര സഞ്ചരിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. ചിത്രങ്ങള്‍ സീല്‍ദാ-ഡയമണ്ട് ഹാര്‍ബര്‍ ഡൗണ്‍ ലോക്കല്‍ ട്രെയിനില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റേണ്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് എഴുതി ചേര്‍ക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]