
കണ്ണൂർ> മാധ്യമങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം പൂർണമായും നഷ്ടപ്പെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങള്‍ പറയുന്നതല്ല ജനങ്ങൾ വിശ്വസിക്കുന്നത്. പാർടി കോൺഗ്രസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികളൊന്നും നടപ്പായില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ എൽഡിഎഫും 100 സീറ്റ് യുഡിഎഫും നേടുമെന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഫലം വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്ന് തെളിഞ്ഞു. എതിർവാർത്തകൾ കൊടുക്കുന്തോറും സിപിഐ എമ്മിന്റെ കരുത്ത് പതിന്മടങ്ങ് വർധിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net