
തകർന്ന് നിലപൊത്തിയ കെട്ടിടത്തിന്റെ ആഴത്തിൽ നിന്നും അവർ അവളുടെ ഞെരുക്കം കേട്ടു. അത്ഭുതമെന്ന് ലോകം അവളെ നോക്കി പറഞ്ഞു. അതുകൊണ്ട് തന്നെ അറബിയിൽ അത്ഭുതമെന്ന് അർഥം വരുന്ന ‘ആയ’ എന്നവർ അവൾക്ക് പേര് നൽകി. ജീവിതവും സ്വപ്നവും തകർന്ന് വെറും മൺകൂമ്പാരമായ സിറിയൻ ജനതയ്ക്ക് മുന്നിൽ അവൾ ഒരു പ്രതീക്ഷയാണ്.
തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ ജിൻഡേരിസിൽ തകർന്നു വീണ് നാല് നിലകെട്ടിടത്തിനടിയിൽ നിന്നാണ് ‘ആയ’യെ രക്ഷാപ്രവർത്തകൻ ഖലീൻ അൽ സുവൻഡിക്ക് കിട്ടുന്നത്. അവളുടെ പുക്കിൾകൊടി പോലും മുറിഞ്ഞിരുന്നില്ല ആ സമയം.
ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് ഗർഭിണി പ്രസവിക്കുകയായിരുന്നു. അവൾ കണ്ണു തുറന്നത് ഒരു നാടിന്റെ പ്രതീക്ഷയിലേക്കായിരുന്നു. ഇനി ആരും ജീവനോടെ അവശിഷ്ടങ്ങൾക്കിടയിലില്ലെന്ന് കരുതിയിടത്ത് നിന്നും വീണ്ടും തിരച്ചിൽ ആരംഭിക്കാൻ രക്ഷാപ്രവർത്തകർക്ക് ഊർജം നൽകിയത് അവളായിരുന്നു.
കെട്ടിടം തകർന്ന് വീണു അവളുടെ കുടുംബത്തിലെ എല്ലാവരും മരിച്ചിരുന്നു. അതിജീവിച്ചത് അവൾ മാത്രം. ആരുമില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധി ആളുകൾ എത്തിയെങ്കിലും കുഞ്ഞിനെ അയയുടെ പിതാവിന്റെ അമ്മാവൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. ഭൂകമ്പത്തിൽ എല്ലാം നഷ്ടമായതോടെ ഒരു ടെന്റിലാണ് ഇദ്ദേഹവും കുടുംബവും കഴിയുന്നത്. പരിക്കുകളോടെ പുറത്തെടുത്ത കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
The post ഭൂകമ്പത്തിൽ രക്ഷപ്പെട്ട അത്ഭുത ശിശു… അവളെ ഇനി മുതൽ ‘ആയ’ എന്ന് വിളിക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]