സ്വന്തം ലേഖിക
കൊച്ചി: മലയാള സിനിമയുടെ ആദ്യ നായിക പി,കെ. റോസിയുടെ 120-ാം ജന്മവാര്ഷികദിനത്തില് ആദരമര്‍പ്പിച്ച് പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍.
മലയാളിയും മലയാള സിനിമയും അവഗണിക്കുമ്പോഴാണ് ഗൂഗിള്‍ പി.കെ റോസിയുടെ ഡൂഡില്‍ പുറത്തിറക്കിയത്.
1903ല്‍ പെബ്രുവരി 10ന് തിരുവനന്തപുരത്ത് രാജമ്മ എന്ന പി.കെ.റോസിയുടെ ജനനം. മാറ്റിനിറുത്തപ്പെടുത്തിരുന്ന ഒരു ജനസമൂഹത്തില്‍ നിന്ന് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ട് വന്ന കലാകാരിയായിരുന്നു പി.കെ.റോസി.
ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാള സിനിമാചരിത്രത്തിലെ ആദ്യ നായികയായ ദളിത് ക്രിസ്ത്യന്‍ വനിത കൂടിയാണ് റോസി.
1928ാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 1930 നവംബര്‍ ഏഴിന് വിഗതകുമാരന് തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ തിയേറ്ററിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സിനിമയില്‍ സരോജിനി എന്ന നായികാ കഥാപാത്രത്തെയാണി പി.കെ.റോസി അവതരിപ്പിച്ചത്.
ചിത്രത്തിന്റെ രചന. സംവിധാനം, നിര്‍മ്മാണം എന്നിവ നിര്‍വഹിച്ചതും നായകവേഷത്തില്‍ അഭിനയിച്ചതും ജെ.സി. ഡാനിയേല്‍ ആയിരുന്നു.
The post പി കെ റോസിക്ക് ആദരം…..! മലയാള സിനിമയുടെ ആദ്യ നായികയുടെ 120ാം ജന്മവാര്ഷികത്തില് പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]