ചെന്നൈ: ഗവര്‍ണര്‍മാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്. ചെന്നൈയില്‍ രാവിലെ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളും വിമര്‍ശനം കടുപ്പിക്കുകയായിരുന്നു. ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ജനാധിപത്യത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തില്‍ ഗവര്‍ണര്‍ – സിപിഎം ഒത്തുകളി എന്ന അഭിപ്രായം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവര്‍ ഗവര്‍ണര്‍ – സിപിഎം ഒത്തുകളി ആരോപണം ഉന്നയിക്കുമ്പോളാണ് ലീഗ് നിലപാട് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്.
ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധത എന്ന വിഷയത്തില്‍ എതിര്‍പക്ഷത്തുള്ളത് ബി ജെ പി മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്ലാ ബി ജെ പി ഇതര സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് ഗവര്‍ണര്‍മാരുടെ ഫെഡറല്‍ വിരുദ്ധതയാണ്. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ ഇടപെടല്‍ ദേശീയ വിഷയമാണെന്നും മതേതര പാര്‍ട്ടികള്‍ക്ക് എല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.
കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുടെ അടുത്ത് വരുന്നത് പതിവുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ചെന്നൈയില്‍ നടക്കുന്ന മുസ്ലീം ലീഗിന്റെ 75 ആം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിക്കാന്‍ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ എത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.
അതേസമയം പ്രതിപക്ഷകക്ഷികള്‍ നേതൃത്വം നല്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ഗവര്‍ണമാര്‍ ജനാധിപത്യവിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. കേരളത്തിലും തമിഴ്നാട്ടിലും സമാനസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ സമരത്തിന് ലീഗും ഉണ്ടാകുമെന്നും അദ്ദേഹം വിവരിച്ചിരുന്നു.
അതേസമയം തമിഴ്നാട്ടില്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് ശക്തമായിരിക്കുകയാണ്. ചെന്നൈ നഗരത്തില്‍ ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ പോസ്റ്ററുകള്‍ ഡി എം കെ പ്രവര്‍ത്തകര്‍ പതിച്ചു. ഇന്നലെ തമിഴ്നാട് നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര് എന്‍ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോകുന്നതടക്കമുള്ള അസാധാരണ സംഭവങ്ങള്‍ നടന്നത്. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് ശക്തമായത്.
The post ഗവര്‍ണര്‍ വിഷയത്തില്‍ വീണ്ടും കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]