
സ്വന്തം ലേഖകൻ
കോട്ടയം: എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം നാളെ(9/08/2023) ഉച്ചയ്ക്ക് ഒരു മണിക്കും ,തുടർന്ന് പുതുപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് യോഗവും കോട്ടയത്ത് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.
അതേ സമയം സിപിഎമ്മ് പുതുപ്പള്ളിയിൽ പാർട്ടിക്ക് പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ വി എൻ വാസവൻ മറുപടിയുമായി രംഗത്തു വന്നു. ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളി മണ്ഡലത്തിൽ കരുത്തരായ ധാരാളം സ്ഥാനാർത്ഥികൾ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട് ഇവരെ ആരെ സ്ഥാനാർത്ഥിയാക്കണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി തീരുമാനിച്ചു ശനിയാഴ്ച പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും വാസവൻ പറഞ്ഞു
പുതുപ്പള്ളിയിൽ പാർട്ടിക്ക് പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുമെന്ന അഭ്യൂഹം തള്ളി മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവൻ. സ്ഥാനാർഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും മന്ത്രി പറഞ്ഞു.
The post പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം നാളെ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]