
കോയമ്പത്തൂർ ∙ കോയമ്പത്തൂർ
കേസിലെ പ്രതി ടൈലർ രാജ (48) 26 വർഷങ്ങൾക്കു ശേഷം പിടിയിൽ. ബെംഗളുരുവിൽ നിന്ന് ഭീകരാവദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്.
കോയമ്പത്തൂർ പൊലീസ് റിക്രൂട്ട്മെന്റ് സ്കൂളിൽ ചോദ്യം ചെയ്തുവരികയാണ്.
അൽ ഉമയ്ക്കു വേണ്ടി ബോംബ് നിർമിച്ച ഇയാൾ നിരവധി കൊലകേസുകളിലും പ്രതിയാണ്. 1998 ഫെബ്രുവരി 14 ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു ശേഷം രാജ ഒളിവിലായിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു മുൻപ് രാജ തയ്യൽക്കാരനായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
കോയമ്പത്തൂരിലെ വല്ലാൽ നഗറിൽ വീട് വാടകയ്ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്ഫോടനത്തിന് ആവശ്യമായ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]