
തിരുവനന്തപുരം ∙
യില്‍ പോര് മുറുകുന്നതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് റജിസ്ട്രാര്‍ പറഞ്ഞു.
റജിസ്ട്രാര്‍ സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ചു.
റജിസ്ട്രാര്‍ സസ്പെന്‍ഷിലാണെന്നും അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ വിസിയുടെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. റജിസ്ട്രാറുടെ ചുമതല ജോയിന്റ് റജിസ്ട്രാര്‍ ഡോ.മിനി കാപ്പന് വിസി കൈമാറിയിട്ടുണ്ട്.
കേരള സര്‍വകലാശാലയ്ക്കുള്ളില്‍ എഐവൈഎഫ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി.
പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വലിയ പൊലീസ് വിന്യാസമാണ് സർവകലാശാല ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്എഫ്ഐ പൊലീസിനെ നോക്കുകുത്തിയാക്കി ഏതാണ്ട് ഒന്നര മണിക്കൂറോളം സര്‍വകലാശാല ആസ്ഥാനം കയ്യടിക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ന് കനത്ത പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]