സ്വന്തം ലേഖകൻ
കോവിഡ് ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളിൽ നിന്ന് നമ്മള് മുക്തമായി വരുന്നതേയുള്ളു. യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരക്കെ വ്യാപകമാകുന്ന ഒരു വൈറസാണ് വില്ലൻ ഇപ്പോള്‍ വില്ലൻ.
തലവേദന, ഉയര്‍ന്ന തോതിലുള്ള പനി, സന്ധിവേദന, വയറു വേദന, ഛര്‍ദ്ദി, കണ്ണുകള്‍ ചുവക്കല്‍, തൊണ്ടയില്‍ അസ്വാസ്ഥ്യം, മുഖത്ത് ചുളിവുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
ചില രോഗികളില്‍ മഞ്ഞപ്പിത്തം, വിഷാദം, സ്വംവേദനക്ഷമത നഷ്ടപ്പെടല്‍ എന്നിവയും കണ്ടു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
സാധാരണയായി ചെള്ളുകള്‍ വഴിയാണ് ഈ വൈറസ് പടരുന്നതെങ്കിലും, രോഗികളുമായുള്ള അടുത്ത സമ്പർക്കം മൂലം ശരീര സ്രവങ്ങളിലൂടെയും ഇത് പകരാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ ഈ രോഗത്തെ ചെറുക്കാനുള്ള വാക്സിൻ കണ്ടുപിടിച്ചട്ടില്ല.
കഴിഞ്ഞ വര്‍ഷം മെയ് അവസാനം വരെ 212 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അതില്‍ 169 എണ്ണം സംഭവിച്ചത് ഏപ്രില്‍ മെയ് മാസങ്ങളിലായിരുന്നു. ഈ വര്‍ഷം ഇറാഖില്‍ ഉണ്ടായ മരണങ്ങള് കൂടി കണക്കിലെടുക്കുമ്പോള്‍ മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കും.
ക്രീമിയൻ കോംഗോ ഹെമൊറജിക് ഫീവര്‍ (സി സി എച്ച് എഫ്) എന്നറീയപ്പെടുന്ന ഈ മാരകരോഗം ഇപ്പോള്‍ ഇറാഖിലും നമീബിയയിലുമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അതിനു പിറകെ സ്പെയിനിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും സി സി എച്ച് എഫ് മൂലമുണ്ടായ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഈ രോഗത്തിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ബ്രിട്ടീഷ് അതിര്‍ത്തികളില്‍ വരെ എത്തി നില്ക്കുന്ന ഈ മാരക രോഗം ഏത് നിമിഷവും ബ്രിട്ടനേയും ആക്രമിച്ചേക്കാം എന്ന മുന്നറിയിപ്പും നിലവിലുണ്ട്.
നൈറോവൈറസ് എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും ചെള്ളുകള്‍ വഴിയാണ് പടരുന്നത്. 10 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലാണ് ഈ രോഗം ബാധിച്ചവരിലെ മരണ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഇത് അധികം താമസിയാതെ ബ്രിട്ടനിലെത്താൻ ഇടയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. രോഗം മൂര്‍ച്ഛിക്കുന്നതോടെ അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാകും. രോഗ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആരംഭിക്കുന്ന രക്തസ്രാവം രണ്ടാഴ്ച്ചകള്‍ വരെ നീണ്ടു നില്ക്കും.
The post കോവിഡ് ദുരന്തത്തിൽ നിന്ന് നമ്മള് മുക്തമായി വരുന്നതിന് മുന്നേ അടുത്ത മഹാമാരി ? ; സി സി എച്ച് എഫ് എന്നറിയപ്പെടുന്ന ഈ മാരകരോഗം രാജ്യത്തിന്റെ പല ഭാഗത്തും എത്തിപ്പെട്ടു കഴിഞ്ഞു ; ഇതും നമ്മുക്ക് തലവേദനയാകുമോ ? ആശങ്കയായി പുതിയ വൈറല്‍ പനി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]