
കണ്ണപുരം യോഗശാലയ്ക്ക് സമീപം റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്റെ വീട്ടിലായിരുന്നു ചൊവ്വാഴ്ച്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായി പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് തീ പിടിച്ചത് കാണുന്നത്. ഉടൻ തന്നെ രാജേഷും സമീപത്തുള്ളവരും ചേർന്ന് തീയണക്കുകയായിരുന്നു.
വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുന്നു റേഡിയോ. അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും കത്തിയ നിലയിലാണ്. രാജേഷിന്റെ മകൾക്ക് ലഭിച്ച മെഡലുകളും ട്രോഫികളും പൂർണമായും കത്തിനശിച്ചു. ഇതിന് സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]