
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന ഗവണ്മെന്റിന്റെ മൂന്നാം 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 7 പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നാളെ (മെയ് 10) നടക്കും.
രാവിലെ 10.30-ന് സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് വഴി സഹകരണ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിര്‍വഹിക്കും. പാപ്പിനിവട്ടം എസ്. സി.ബിയുടെ വിവിധ ഇനം എല്‍.ഇ.ഡി. ലൈറ്റുകള്‍, റബ്കോയുടെ മാഗസിന് റാക്ക്, ബീച്ച്ചെയര്‍, ട്രാവല്‍ മാട്രസ്സ്, പില്ലോ എന്നിവയാണ് ആമസോണ്‍ പ്ലാറ്റ്ഫോം വഴി വിപണിയിലെത്തിക്കുന്നത്.
ഉച്ചയ്ക്ക് 11.30-ന് തിരുവനന്തപുരം ജവാഹര്‍ സഹകരണ ഭവന് ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആര്ബിട്രേഷന് കേസ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ആര്ബിട്രേഷന് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവും, നൈപുണ്യവികസന വായ്പാ പദ്ധതി, ടീം ആഡിറ്റ് സംവിധാനംഎന്നിവയുടെ പ്രഖ്യാപനവും സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നൈപുണ്യ വികസന വായ്പപദ്ധതി വിശദീകരണം സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് ഐ.എഎസ് ടീം ആഡിറ്റ് പദ്ധതി വിശദീകരണം സഹകരണ ആഡിറ്റ് ഡയറക്ടര്‍ നടത്തും.
സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആര്ബിട്രേഷന് കേസ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആര്ബിട്രേഷന് കേസുകള്‍ തീര്‍പ്പാക്കുന്നതിനായി തീവ്രയജ്ഞ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികളേയും യുവാക്കളേയും തൊഴിലന്വേഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന പുതിയ വായ്പാ പദ്ധതിയാണ് നൈപുണ്യവികസനവായ്പാ പദ്ധതി.
സഹകരണമേഖലയിലെ ആഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും, ആഡിറ്റ് സമകാലികമാക്കുന്നതിനും അതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സഹകരണവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ടീം ആഡിറ്റ്. ജനാധിപത്യ ഭരണനിയന്ത്രണം എന്ന തത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഉച്ചയ്ക് 12.00-ന് ജവാഹര്‍ സഹകരണ ഭവന് ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ ഗിഗ്/പ്ലാറ്റ് ഫോം വര്‍ക്കര്‍, കടയിലും വാണിജ്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള സ്റ്റേറ്റ് ഷോപ്പ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് & ഗിഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫെഡറല്‍ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സഹകരണ-രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍.വാസവന് നിര്വ്വഹിം. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി തൊഴിലാളികളില്‍ നിന്നും മെമ്ബര്‍ഷിപ്പ് ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും
ഉച്ചയ്ക് 3.30-ന് ജവഹര്‍ കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് മൂന്നാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ എക്സ്റേ മാമോഗ്രാം മെഷീനുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന് നിവഹിക്കും. കടകംപളളി സുരേന്ദ്രന് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം ആശംസിക്കും. കേരള സ്റ്റേറ്റ് ഐടി പ്രൊഫഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വിതരണം സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് നിര്‍വ്വഹിക്കും.
The post 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ 7 പദ്ധതികളുടെ ഉദ്ഘാടനം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]