സ്വന്തം ലേഖകൻ
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖിന് ട്രെയിനില്‍ മറ്റൊരാളുടെ സഹായം ലഭിച്ചുവെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ആക്രമണത്തിന് ശേഷം ട്രെയിനിന്റെ ചങ്ങല വലിച്ചത് ഇയാളാണെന്നാണ് വിവരം. ഷൊര്‍ണൂരിലെത്തിയ പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കേസിന്റെ നിര്‍ണായകഘട്ടത്തിലേക്ക് അന്വേഷണ സംഘം കടക്കുന്നത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും പെട്രോള്‍ വാങ്ങിയത്ആരില് നിന്നൊക്കെയാണ് ഇയാള്‍ക്ക് സഹായം ലഭിച്ചത് എന്നത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അക്രമം നടന്ന ട്രെയിനില്‍ ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട് .
ഇയാളാണ് ചങ്ങല വലിച്ച് ട്രെയിനില്‍ നിന്നും ഷാരൂഖിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ, ഷാരൂഖിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ മെഡിക്കല്‍ സംഘം മാലൂര്‍ക്കുന്നിലെ എആര്‍ ക്യാമ്പിലെത്തി. തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് വൈകാതെ കടന്നേക്കും.
പെട്രോള്‍ വാങ്ങിയ ഷൊര്‍ണ്ണൂരിലും ,അക്രമം നടത്തിയ എലത്തൂരിലും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുമടക്കമായിരിക്കും പ്രതിയെ എത്തിച്ച് തെളിവെടുക്കുക.
The post എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാരൂഖിന് ട്രെയിനില്‍ മറ്റൊരാളുടെ സഹായം ലഭിച്ചുവെന്ന് നിഗമനം; ട്രെയിനിന്റെ ചങ്ങല വലിച്ചതാര്?; പ്രാദേശിക സഹായം ലഭിച്ചതാരിൽനിന്ന്?; നിർണായക ഘട്ടത്തിലൂടെ അന്വേഷണസംഘം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]