
സ്വന്തം ലേഖിക
കോട്ടയം: ശ്രീവർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ നിർമിച്ച് ശ്രീനാഥ് ശിവ സംവിധാനം ചെയ്ത സെക്ഷൻ 306 – ഐപിസി എന്ന ചിത്രം പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു.
വി. എച്ച്. ദിരാർ ആണ് തിരക്കഥയും സംഭാഷണവും രചിച്ചത്. കോടതി പശ്ചാത്തലമായുള്ള ചിത്രത്തിൽ രഞ്ജിപണിക്കാരും ശാന്തികൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാഹുൽ മാധവ്, മെറീന മൈക്കിൾ, ശ്രീജിത്ത് വർമ, ജയരാജ് വാര്യർ, മൻരാജ്, ശിവകാമി, പ്രിയ,റിയ, സാവിത്രി അമ്മ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൽ മൂന്നു ഗാനങ്ങളുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ബി. കെ. ഹരിനാരായണൻ എന്നിവരാണ് ഗാനങ്ങൾ രചിച്ചത്.കൈതപ്രം വിശ്വനാഥ്, വിദ്യാധ രൻ, ദീപാങ്കുരൻ എന്നിവരാണ് സംഗീത സംവിധായാകർ.
കൈതപ്രം വിശ്വനാഥ് അവസാനമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രമാണിത്.
പി. ജയചന്ദ്രൻ, കെ. എസ്. ചിത്ര, വിദ്യാധരൻ ,ഇന്ദുലേഖ വാരിയർ തുടങ്ങിയവരാണ് ഗായകർ. പശ്ചാത്തല സംഗീതം :ബിജിബാൽ.
പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചത്.
ഒറ്റപ്പാലം, വാഗമൺ, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ സ്ഥലങ്ങളിലെ പ്രകൃതി സൗന്ദര്യം ചിത്രത്തിനെ ഏറെ ആകർഷകമാക്കുന്നു.എഡിറ്റിംഗ് :സിയാൻശ്രീകാന്ത്. വിതരണം :ഡ്രീംബിഗ് ഫിലിംസ്.
ശ്രീജിത്ത് വർമ്മ നിർമിച്ച ആദ്യമായി നിർമിച്ച ചിത്രമാണിത്. മാർച്ച് 2 ന് നിയമസഭ സാമാജികർക്കായി ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.അന്യം നിന്നുപോകുന്ന തിറ എന്ന കലാരൂപത്തെ, സംസ്കാരത്തെ മലയാളികളുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുള്ളതെന്നും സിനിമ പ്രേക്ഷകർ ഹൃദയപൂർവ്വം സ്വീകരിച്ചതിൽ ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
The post ‘സെക്ഷൻ 306 – ഐപിസി’ യ്ക്ക് മികച്ച അഭിപ്രായം; 76 തിയേറ്ററുകളിലായി പ്രദർശനം പുരോഗമിക്കുന്നു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]