കോയമ്പത്തൂർ: കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർ പിടിയിൽ.
അസം അനിത്പൂർ സ്വദേശി അതുൽ ഗോഗോയ് (55), അസം തേമാജി മൊറിചുട്ടി സ്വദേശി രാജ് പാങ്ങിങ് (31) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച സ്ത്രീയുടെ എടിഎം കാർഡ് മോഷ്ടിച്ച് 8,67,710 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.2021 മേയിലാണ് ഈറോഡ് സ്വദേശിനിയായ യശോദ കൊറോണ ബാധിച്ച് ചികിത്സയ്ക്കെത്തിയത്. ഇവർ ആശുപത്രി ചെലവിനായി രണ്ട് എ.ടി.എം. കാർഡുകൾ ഉപയോഗിച്ചിരുന്നു. ആശുപത്രിയിലെത്തി ദിവസങ്ങൾക്കകം ഇവർ മരണമടയുകയും ചെയ്തിരുന്നു.
രണ്ടാഴ്ചമുമ്പ് ഭർത്താവ് കൃഷ്ണസാമി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഭാര്യ മരിച്ചശേഷം രണ്ടു തവണയായി അക്കൗണ്ടിൽ നിന്ന് വൻതുക പിൻവലിച്ചതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിൽനിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളായ പ്രതികൾ ചേർന്ന് എ.ടി.എം. കാർഡുപയോഗിച്ച് പണം എടുത്തതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ കിടക്കുന്ന ഭാര്യയുടെ സൗകര്യത്തിനായി എ.ടി.എം. കാർഡിനുപിറകിൽ പിൻ നമ്പർ എഴുതി നൽകിയതാണ് പ്രതികൾക്ക് സൗകര്യമായത്.
The post കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ആശുപത്രി ജീവനക്കാർ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]