
തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനെയും അമ്മയെയും മകന് വെട്ടിക്കൊന്നു. കൃത്യത്തിനുശേഷം രക്ഷപെട്ട പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന് (60) ഭാര്യ ചന്ദ്രിക (55) എന്നിവരെയാണ് മകന് അനീഷ് വെട്ടിക്കൊന്നത്. വീടിന് പുറത്ത് പുല്ല് ചെത്തുകയായിരുന്ന മാതാപിതാക്കളെ അനീഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അച്ഛനെയും അമ്മയെയും കൊന്നശേഷം അനീഷ് തന്നെ പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവശേഷം ബൈക്കിലാണ് അനീഷ് രക്ഷപെട്ടത്. അടുത്ത കാലത്തായി വീട്ടില്‍ വഴക്ക് പതിവായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. മുപ്പതുകാരനായ അനീഷ് വിവാഹം നടക്കാത്തതില്‍ അസ്വസ്ഥനായിരുന്നെന്നും പറയപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]