
കണ്ണൂർ> സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ ‘പ്രോലീയം’ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് നൽകി പ്രകാശിപ്പിച്ചു. പാർടി കോൺഗ്രസിന്റെ നാൾവഴികൾ, ജനറൽ സെക്രട്ടറിമാർ, കോൺഗ്രസിന് വേദിയായ സ്ഥലങ്ങൾ തുടങ്ങി സമഗ്രമായ വിവരങ്ങൾ സുവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചവരുടെയും വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എ കെ ജിയെ അനുസ്മരിച്ച് തുടങ്ങുന്ന സുവനീറിന്റെ ഉള്ളടക്കം ചരിത്രവിദ്യാർഥികൾക്ക് കൈപ്പുസ്തകംകൂടിയാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എം എ ബേബി, ബൃന്ദാ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, സിഐടിയു പ്രസിഡന്റ് ഹേമലത തുടങ്ങിയവരുടെ ലേഖനങ്ങളും ടി പത്മനാഭന്റെ കഥയുമുണ്ട്. പാർടി കോൺഗ്രസ്സുമായി ബന്ധപ്പെട്ട ചിത്രങ്ങളും സുവനീറിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]