കണ്ണൂര്‍: 23 മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുക്കുന്നതുമായി വലിയ വിവാദമാണ് കേരളത്തില്‍ ഉണ്ടായത്. എന്നാല്‍ ഇത്തരം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ മറ്റ് പാര്‍ട്ടിയില്‍പ്പെട്ടവരെ ക്ഷണിക്കുന്നതും സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമാണ് ഉണ്ടായത്. എന്നാല്‍ വ്യത്യസത കൊണ്ട് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വളരെയേറെ ശ്രദ്ധ നേടി. എന്നാല്‍ വിവാദങ്ങളും ഉണ്ടായി. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മാധ്യമ പ്രവര്ത്തകന് ഡോ. അരുണ്‍ കുമാര്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
അരുണ്‍ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
നെഹ്റു വിന്റെ ആശയധാരയില്പെട്ട എത്ര കോണ്‍ഗ്രസുകാര്‍ സെമിനാര്‍ വിലക്കിനോട് യോജിക്കും എന്ന് എനിക്ക് സംശയമുണ്ട്. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി നിരന്തരം രാഷ്ട്രീയ ആശയസംവാദങ്ങളില്‍ സ്വയം നവീകരിച്ച പാരമ്പര്യത്തില്‍ നിന്നും ഈ വിലക്കിലേക്ക് ഒരു വലിയ ഇറക്കമുണ്ട്. പാര്‍ട്ടി ട്രൈബലിസത്തിന്റെ ഇരുണ്ട ഗലി കളില്‍ ജീവിച്ചു വളര്‍ന്ന് ഇലക്ഷന് എന്ന പൊളിറ്റിക്കല്‍ ഗെയിമിലേക്ക് മാത്രം ചുരുങ്ങിയ മനുഷ്യരുടെ യുക്തിയാണത്. ഒരു ബദലിന്റെ ആശയാടിത്തറയായി മാറാന്‍ കരുത്തുള്ള ഉജ്ജ്വല പ്രഭാഷണങ്ങളാണ് കാലം ആവശ്യപ്പെട്ടത്.
പ്രാദേശിക രാഷ്ട്രീയത്തിലെ പ്രബല വേദികളില്‍ പുതിയ രാഷട്രീയ നിലപാടിന്റെ പിറവിയ്ക്കാണ് കാലം കാതോര്‍ത്തത്. അപാരമായ വിശകലന ചാരുത കൊണ്ട് ശശി തരൂര്‍ അക്കമിട്ടു നിരത്തുമായിരുന്ന സഖ്യ സാധ്യതയും ബദല്‍ അനിവാര്യതയുമാണ് ആ ഇടുങ്ങിയ യുക്തികളില്‍ ഇല്ലാതെ പോയത്. സ്റ്റാലിന്റെ പ്രസംഗത്തില്‍ നിന്നുയിര്‍ത്ത ആവേശം ഇരട്ടിയാക്കുമായിരുന്നു മറിച്ചുള്ള തീരുമാനം. എല്ലാം പാര്‍ട്ടി ഗോത്രീയതയില്‍ പൊലിഞ്ഞു. ഏറെക്കുറെ കരിയറിന്റെ ഒടുക്കമെത്തിയ മാഷ് വീണ്ടും കളം നിറഞ്ഞു. കൊഴിഞ്ഞാലെ തളിര്ക്കാനാവൂ എന്നതാകരുത് വളര്‍ച്ചയുടെ നീതി ശാസ്ത്രം. എല്ലാവര്ക്കും നല്ലതു വരട്ടെ!
അപ്പുറത്ത് നെഹ്റുവായിരുന്നെങ്കില് കോണ്‍ഗ്രസിന്റെ സമ്മേളന സെമിനാറില്‍ ഒരു പക്ഷെ പിണറായിയോ യെച്ചൂരിയോ ഉണ്ടാകുമായിരുന്നേനേ എന്ന് ഒരു തോന്നല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]