കണ്ണൂർ > സിപിഐ എം 23 -ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണൂരിലെത്തി. പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ മുഖ്യാതിഥിയായി സ്റ്റാലിൻ പങ്കെടുക്കും. കണ്ണൂർ എയർപോർട്ടിലെത്തിയ സ്റ്റാലിനെ മന്ത്രി എം വി ഗോവിന്ദൻ സ്വീകരിച്ചു. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ ഇന്ന് വൈകിട്ടാണ് സെമിനാർ.
സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു. എഐസിസി നേതൃത്വത്തിന്റെയും കെപിസിസിയുടെയും വിലക്കും ഭീഷണിയുമെല്ലാം തള്ളിക്കളഞ്ഞാണ് കെ വി തോമസ് സെമിനാറിൽ പങ്കെടുക്കാനെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]