
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തെ തുടര്‍ന്നുള്ള സാഹചര്യം നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. സമിതിയില്‍ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. സമിതി ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.ഹര്‍ജിയില്‍ വാദം കേള്‍ക്കെ, ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു.
കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്പ്പറേഷന് കോടതിയെ അറിയിച്ചു. ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]