ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസത്തേക്കാണ് സിസോദിയയെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മദ്യനയ അഴിമതിക്കേസില്‍ സിബിഐ നേരത്തെ അറസ്റ്റുചെയ്ത അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഇഡി അറസ്റ്റ്ചെയ്തത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരുന്നതാണ്. എന്നാല്‍ അത് മാര്‍ച്ച് 21-ലേക്ക് മാറ്റി.
അതിനിടെ, മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതിയാണ് നടന്നത് ഇ.ഡി പ്രത്യേക കോടതിയില്‍ അവകാശപ്പെട്ടു. സാമ്പത്തിക സ്രോതസ് അടക്കമുള്ളവ കണ്ടെത്തുന്നതിന് സിസോദിയയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നും സിസോദിയയുടെ സാന്നിധ്യത്തില്‍ അവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി അഭിഭാഷകന് പറഞ്ഞു.
The post മനീഷ് സിസോദിയ ഇഡി കസ്റ്റഡിയില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]