അഭിനയ രംഗത്ത് അൻപത് വർഷം പൂർത്തിയാക്കിയ പാറശ്ശാല വിജയനെ എൻ.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ കമ്മിറ്റി ആഫീസിൽ നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പൊന്നാട അണിയിച്ചു.
പ്രശസ്ത നാടക രചയിതാവ് പിരപ്പൻ കോട് മുരളി എക്സ്.എം.എൽ.എ. ഉപഹാരം നൽകി. എൻ. സി.പി. ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: വർക്കല രവികുമാർ , നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, കെ ഷാജി, നന്ദിയോട് സുഭാഷ് ചന്ദ്രൻ , ആറാലുമൂട് മുരളി, ആറ്റുകാൽ സുഭാഷ് ബോസ്, ആർ.എസ്.സുനിൽകുമാർ , ഇടകുന്നിൽ മുരളി, കോവളം അജി എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]