
ആലപ്പുഴ: നിർമ്മല ഭവനം -നിർമ്മല നഗരം അഴകോടെ ആലപ്പുഴ പദ്ധതി പ്രകാരം ശുചീകരിച്ച ഹോട്ട് സ്പോട്ടുകളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചവരെ നഗരസഭ നൈറ്റ് സ്ക്വാഡ് പിടികൂടി. തിരുവാമ്പാടി വഴിയരികിലും, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും മാലിന്യ നിക്ഷേപമുണ്ടായിരുന്നത് നഗരസഭ ജെ.സി.ബിയും ഒട്ടേറെ തൊഴിലാളികളേയും ഉപയോഗിച്ച് ശുചീകരിച്ചിരുന്നു. രാത്രി 10.30ഓടെ ഇവിടെ സ്കൂട്ടറിൽ മാലിന്യം തള്ളാനെത്തിയ ജയശങ്കറിനെ സ്ക്വാഡ് പിടികൂടി.
സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ ഇടവഴിയിൽ മാലിന്യം തള്ളിയ ഓൾഡ് തിരുമലയിൽ സപ്തഗിരി അപ്പാർട്ട്മെൻ്റിൽ ഐറിൻ പ്രവീണിനെയും പിടികൂടി. വലിയ മാർക്കറ്റ് പരിസരത്ത് സെൻ്റ് ജോർജ്ജ് ഓഡിറ്റോറിയത്തിൻ്റെ എതിർ വശത്തായി മാലിന്യം തള്ളിയ സലിം, നസീം മൻസിൽ, സിവിൽ സ്റ്റേഷൻ വാർഡ് എന്നിവരും പിടിയിലായി.
നഗരസഭയുടെ എയറോബിക് പ്ലാൻ്റിന് 20 മീറ്റർ മാത്രം പടിഞ്ഞാറ് ശുചീകരിക്കപ്പെട്ട കനാൽക്കരയിലാണ് ഇദ്ദേഹം മാലിന്യം തട്ടിയത്.കനത്ത പിഴ ചുമത്തകയും പോലീസ് കേസെടുക്കുകയും ചെയ്തു. രാത്രി 10 മുതൽ 11.30 വരെയുള്ള സമയത്താണ് മാലിന്യം തള്ളൽ. നൈറ്റ് സ്ക്വാഡിന് പിന്തുണയുമായി നഗരസഭയുടെ തൊഴിലാളികൾ ഹോട്ട് സ്പോട്ടുകൾക്ക് സമീപം നിശബ്ദ നിരീക്ഷണത്തിനുണ്ട്.
ധാരാളം പേർ രഹസ്യവിവരം നൽകുന്നു മുണ്ട്.നൈറ്റ് സ്ക്വാഡിൽ ജെ.എച്ച്.ഐ മാരായ ഷംസുദ്ദീൻ, സുമേഷ്, റിനോഷ് ജീവനക്കാരായ രഞ്ജിത്ത്, സുധീർ, ഗണേഷ് ,രാഹുൽ എന്നിവരുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]