സ്വന്തം ലേഖകൻ കോട്ടയം: ഇത്തിത്താനം മലകുന്നം ഓവർബ്രിഡ്ജിനു സമീപം റെയിൽവേ ട്രാക്കിൽ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം മലകുന്നം സ്കൂളിലെ പ്രധാനാധ്യാപിക കുന്നേപ്പറമ്പിൽ മായയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മായ മാനസികാസ്വാസ്ഥ്യത്തിന് ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സ ചെയ്യുന്ന ആളെന്ന് സൂചന . മുൻപ് വീടിനു സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരെ ഫയർഫോഴ്സ് യൂണിറ്റ് രക്ഷപെടുത്തിയിരുന്നതായി നാട്ടുകാർ.
അതിനാൽ ഇതും ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. The post കോട്ടയം ഇത്തിത്താനത്ത് അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; മലകുന്നം റെയിൽവേ ഓവർബ്രിഡിജിന് സമീപമമാണ് മൃതദേഹം കണ്ടെത്തിയത്; മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന യുവതി മുൻപും ആത്മഹത്യാശ്രമം നടത്തിയുണ്ടെന്ന് നാട്ടുകാർ appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

