
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍- 5660, ഹോസ്റ്റല്‍ വാര്ഡന് (പുരുഷന്)- 335, ഹോസ്റ്റല്‍ വാര്ഡന് (വനിത)- 334 എന്നിങ്ങനെയാണ് ഒഴിവുകള്‍.
കേന്ദ്ര ഗോത്രകാര്യമന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഹോസ്റ്റല്‍ വാര്ഡന് തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 6329 ഒഴിവുണ്ട്. നാഷണല്‍ എജുക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് (നെസ്റ്റ്സ്) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷയ്ക്ക് തിരുവനന്തപുരത്ത് കേന്ദ്രമുണ്ടാവും.
- ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍- 5660,
- ഹോസ്റ്റല്‍ വാര്ഡന് (പുരുഷന്)- 335,
- ഹോസ്റ്റല്‍ വാര്ഡന് (വനിത)- 334
ഒഴിവുകള്‍
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍: ഹിന്ദി- 606, ഇംഗ്ലീഷ്- 671, മാത്സ്- 686, സോഷ്യല്‍ സ്റ്റഡീസ്- 670, സയന്‍സ്- 678, മ്യൂസിക്- 320, ആര്‍ട്ട്- 342, പി.ഇ.ടി. (പുരുഷന്)- 321, പി.ഇ.ടി. (വനിത)- 345, ലൈബ്രേറിയന്‍- 369.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (തേഡ് ലാംഗ്വേജ്): മലയാളം- 2, ബംഗാളി- 10, ഗുജറാത്തി- 44, കന്നഡ- 24, മണിപ്പൂരി- 6, മറാത്തി- 52, ഒഡിയ- 25, തെലുഗു- 102, ഉറുദു- 6, മിസോ- 2, സംസ്കൃതം- 358, സാന്താളി- 21.
ഹോസ്റ്റല്‍ വാര്ഡന്: പുരുഷന്- 335, വനിത- 334
യോഗ്യത
ഹോസ്റ്റല്‍ വാര്ഡന്: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.ടി.ഇ./ എന്‍.സി.ഇ.ആര്.ടി. അംഗീകരിച്ച നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ്. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ബിരുദം.
പ്രായം: എല്ലാ തസ്തികകളിലും 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി., എസ്.ടി.- അഞ്ചുവര്‍ഷം, ഒ.ബി.സി. (എന്‍.സി.എല്‍.) മൂന്നുവര്‍ഷം എന്നിങ്ങനെയും വയസ്സിളവ് ലഭിക്കും. ടി.ജി.ടി. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന വനിതകള്‍ക്ക് 10 വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍- 10 വര്‍ഷം, ഒബി.സി.- 13 വര്‍ഷം, എസ്.സി, എസ്.ടി.- 15 വര്‍ഷം എന്നിങ്ങനെ ഇളവുണ്ട്. ഇ.എം.ആര്.എസ്. ജീവനക്കാര്‍ക്ക് 55 വയസ്സുവരെ അപേക്ഷിക്കാം. വിമുക്തഭടന്മാര്ക്കും നിയമാനുസൃത ഇളവ് ലഭിക്കും.പ്രായവും യോഗ്യതയും 2023 ഓഗസ്റ്റ് 18 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
ശമ്പളം: മ്യൂസിക്, ആര്‍ട്ട്, പി.ഇ.ടി. വിഭാഗങ്ങളിലെ ടി.ജി.ടി. തസ്തികകളില്‍ 35,400- 1,12,400 രൂപ, മറ്റ് ടി.ജി.ടി. തസ്തികകളില്‍ 44,900- 1,42,400 രൂപ, ഹോസ്റ്റല്‍ വാര്ഡന് തസ്തികയില്‍ 29,200- 92,300 രൂപ.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒ.എം.ആര്. പരീക്ഷയുണ്ടാവും. ഇംഗ്ലീഷും ഹിന്ദിയുമായിരിക്കും പരീക്ഷാമാധ്യമം. കൂടാതെ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷയിലുള്ള പരിജ്ഞാനം പരിശോധിക്കുന്നതിന് ഒരു പേപ്പറുണ്ടാവും. തേഡ് ലാംഗ്വേജ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചവരാണെങ്കില്‍ ഒരു പേപ്പര്‍ ആ ഭാഷയില്‍ എഴുതണം. സിലബസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ടി.ജി.ടി. തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് മൂന്നുമണിക്കൂറും ഹോസ്റ്റല്‍ വാര്ഡന് തസ്തികയിലേക്ക് രണ്ടര മണിക്കൂറുമാണ് സമയം. ശരിയുത്തരത്തിന് ഒരുമാര്‍ക്ക് ലഭിക്കും. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാര്‍ക്ക് കുറയ്ക്കും. പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരവും ലക്ഷദ്വീപില്‍ കവരത്തിയും കേന്ദ്രങ്ങളായിരിക്കും.
ഫീസ്: ടി.ജി.ടി. തസ്തികയിലേക്ക് 1500 രൂപയും ഹോസ്റ്റല്‍ വാര്ഡന് തസ്തികയിലേക്ക് 1000 രൂപയും (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]