
സ്വന്തം ലേഖിക
കോട്ടയം: അയർക്കുന്നത്ത് വാടകവീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്തവിളിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
അയർക്കുന്നം പാണംകുന്നേൽപടി ഭാഗത്ത് പാണം കുന്നേൽ വീട്ടിൽ ജോൺ ചെറിയാൻ (46) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ തന്റെ വാടകവീട്ടിലെ താമസക്കാരനായ യുവാവിനെ ചീത്ത വിളിച്ച് അപമാനിക്കുകയും, തുടർന്ന് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയുമായായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോട്ടയം ഡി.വൈ.എസ്പി അനീഷ് കെ.ജിയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]