
ബെംഗളൂരു ∙ കോടിക്കണക്കിനു രൂപയുടെ
നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ഇദ്ദേഹത്തിന്റെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ തട്ടിപ്പിനിരയായ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതൽ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്.100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്വദേശമായ കുട്ടനാട് രാമങ്കരിയിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി വർഷങ്ങൾക്കു മുൻപാണു ബെംഗളൂരുവിൽ എത്തിയത്. ബിസിനസ് നടത്തുകയാണെന്നാണ് നാട്ടിൽ ലഭിച്ച വിവരം.
മകളുടെ ആദ്യ കുർബാനയ്ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്കു സമീപമുള്ള കുടുംബവീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
അമ്മ ടോമിയുടെ സഹോദരനൊപ്പം ചങ്ങനാശ്ശേരിയിലാണു താമസിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]