സ്വന്തം ലേഖകൻ
മണിമല: കടയനിക്കാട് ഷാപ്പിന് സമീപം വാഹനാപകടത്തിൽ മരിച്ച മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കഴിഞ്ഞ നാലാം തീയതി രാത്രി 8:45 മണിയോടെ കടയടച്ച് റോഡ് വശത്തുകൂടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കമലനെ മണിമലയിൽ നിന്നും വന്ന ഏതോ വാഹനം ഇടിച്ച് തെറിപ്പിച്ചിട്ടശേഷം നിർത്താതെ പോവുകയായിരുന്നു.
സംഭവത്തിൽ ദിവസങ്ങൾക്കകം ഇടിച്ച വാഹനവും പ്രതിയെയും പോലീസ് പിടികൂടി. പാലാ അന്തിനാട് സ്വദേശി പുളിക്കൽ അനീഷ് ചന്ദ്രനെയും ഇടിച്ച വാഹനവു മാണ് മണിമല പോലീസ് കണ്ടെത്തിയത്. റോഡിൽ രക്തം വാർന്നു കിടന്ന കമലനെ അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരും അയൽവാസികളും ചേർന്ന് ആശുപത്രിയിലാക്കിയെങ്കിലും കമലൻ മരണപ്പെട്ടിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന സംഭവത്തിൽ നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ജില്ലാപോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, അയൽവാസിയായ ഒരാൾ നൽകിയ വാഹനത്തിന്റെ ശബ്ദത്തിന്റെ സൂചനയിൽ നിന്നുമാണ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് അന്വേഷണ സംഘം നാല് ദിവസത്തോളം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും, വീടുകളിലെയും, ആരാധനാലയങ്ങളിലെയും 150 ഓളം സിസിടിവി ക്യാമറകളും നൂറോളം വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം കണ്ടെത്തിയത്.
മണിമല എസ്.എച്ച്.ഓ ഷാജിമോൻ.ബി, എസ് ഐ മാരായ സന്തോഷ് കുമാർ,വിജയകുമാർ, ബിജോയ് മാത്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
The post അജ്ഞാത വാഹനം ഇടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്: വാഹനത്തിന്റെ ശബ്ദത്തിൽ നിന്നും കിട്ടിയ സൂചനയിൽ പ്രതിയും വാഹനവും പോലീസ് കസ്റ്റഡിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]