
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ പ്രധാന ശസ്ത്രക്രിയാ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്ന രണ്ടാമത്തെ ലിഫ്റ്റും തകരാറിൽ. ഒരെണ്ണം ഒരു വര്‍ഷക്കാലമായി തകരാറിലാണ്. ശേഷിച്ച ഒരെണ്ണത്തില്‍ കൂടിയാണ് തീയേറ്ററിലേക്ക് രോഗികളും ഡോക്ടര്‍മാരും നേഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരും എത്തിയിരുന്നത്.
രണ്ടാമത്തെ ലിഫ്റ്റും തകരാറിലായതോടെ ദുരിതം അനുഭവിക്കുകയാണ് ആളുകള്‍. ലിഫ്റ്റ് പണികൊടുത്തതോടെ രോഗികളെ എടുത്തു തോളിൽ വെച്ച് കൊണ്ടുപോകേണ്ട ഒരു ഗതികേടാണ് ഇവിടെ നിലവിലുള്ളത്.
ആകെ രണ്ട് ലിഫ്റ്റുകളാണ് ഇവിടെ പ്രധാന ശസ്ത്രക്രിയ തീയേറ്ററിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ഉള്ളത്. അതില്‍ രണ്ടിനും ഇപ്പോള്‍ കേടുപാട് സംഭവിച്ചിരിക്കുകയാണ്.
ഈ ലിഫ്റ്റും തകരാറിലായതോടെ റാംമ്പ് വഴിയാണ് രോഗികളെ തീയേറ്ററില്‍ എത്തിക്കുന്നത്.
താഴെ വാര്‍ഡുകളില്‍നിന്നും മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. പഴയ അത്യാഹിത വിഭാഗത്തിന് സമീപം മെഡിസിന് ഒപിയിലുള്ള ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ടും മാസങ്ങള്‍ പിന്നിട്ടു.
പുതിയ നിര്‍മാണ പ്രവര്‍ത്തനത്തിന് അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായാണ് ആക്ഷേപം. രോഗികളും കൂട്ടിരിപ്പുകാരുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
The post കോട്ടയം മെഡിക്കല്‍ കോളജിലെ പ്രധാന ശസ്ത്രക്രിയാ തീയേറ്ററിലെ രണ്ടാമത്തെ ലിഫ്റ്റും പണികൊടുത്തു; ഇവിടേക്ക് രോഗികളെ എത്തിക്കാൻ ഉള്ളത് ആകെ രണ്ട് ലിഫ്റ്റ്; രോഗികളെ തോളിലേറ്റി ബന്ധുക്കള്‍ ; അധികൃതർ അലംഭാവം കാണിക്കുന്നുവെന്ന് ആക്ഷേപം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]