കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര് മരിച്ചതില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴി. ആരെയും തള്ളിയിട്ടിട്ടില്ല. തീവെയ്പിന് പിന്നാലെ ആരെങ്കിലും ട്രെയിനില്‍ നിന്നും വീഴുന്നതായോ ചാടിയതായോ കണ്ടില്ലെന്നും ഷാറൂഖ് സെയ്ഫി പോലീസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. തനിക്ക് തോന്നിയപ്പോള്‍ ചെയ്തു എന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 4.49 ഓടെയാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തുന്നത്.
അന്നു വൈകീട്ടാണ് തീവെച്ച ട്രെയിനില്‍ ഇയാള്‍ കയറുന്നത്. അന്നു പകല്‍ സമയത്ത് ഷാറൂഖ് സെയ്ഫി എവിടെയെല്ലാം പോയി എന്നതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്രോള്‍ വാങ്ങാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതിനിടെ, കേസില്‍ നിര്‍ണായകമായത് ഓട്ടോ ഡ്രൈവറുടെ മൊഴിയാണ്. ഷാറൂഖ് പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത് ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരത്തില്‍ നിന്നാണ്. ഷാറൂഖ് പിടിയിലായതിന് ശേഷം ചിത്രം കണ്ട് തിരിച്ചറിഞ്ഞ ഡ്രൈവര്‍, പ്രതി തന്റെ ഓട്ടോയില്‍ കയറിയ വിവരം സുഹൃത്തിനെ അറിയിച്ചു. ഇയാളാണ് പോലീസിന് വിവരം കൈമാറുന്നത്.
The post മൂന്നുപേര്‍ മരിച്ചതില്‍ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫിയുടെ മൊഴി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]