കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകുന്നതിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. സംഭവത്തില്‍ കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
കേസിലെ വിഐപി എന്ന് അറിയപ്പെടുന്ന ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്തും സഹോദരി ഭർത്താവ് ടി എൻ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നത്. ഒൻപതര മിനുട്ട് നീളുന്നതാണ് ഓഡിയോ. ഇതിൽ കാവ്യയുടെ പങ്കിനെപറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നെന്ന് സുരാജ് പറയുന്നു.
‘കൂട്ടുകാർക്ക് തിരിച്ച് പണി കൊടുക്കാൻ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാൻ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലിൽ നിന്ന് വന്ന കോൾ നാദിർഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കിൽ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷൻസ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാർഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.’ ദിലീപിന് ഇത് സമ്മതിക്കാൻ വിഷമാണെന്നും സുരാജ് ശരത്തിനോട് പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]