
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇടനിലക്കാരന് സമീപിച്ചെന്ന് സ്വപ്ന സുരേഷ്. വിജയ് പിള്ള എന്ന കണ്ണൂര്‍ സ്വദേശിയാണ് താനുമായി സംസാരിച്ചത്.
30 കോടി രൂപയാണ് ഓഫര്‍ ചെയ്തതെന്നും സ്വപ്ന. ഹരിയാനയിലോ ജയ്പൂരിലോ പോയി ജീവിക്കണം.
മുഖ്യമന്ത്രക്കും കുടുംബത്തിനുമെതിരെ പറഞ്ഞതടക്കം എല്ലാ ആരോപണങ്ങള്‍ കളവാണെന്ന് പറയണമെന്നും വിജയ് പിള്ള ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു. ഒത്തുതീര്‍പ്പിന് വിസമ്മതിച്ചാല്‍ തന്നെ അവസാനിപ്പിക്കുമെന്ന രീതിയിലാണ് വിജയ് പിള്ള സംസാരിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരമാണ് വന്നതെന്നാണ് വിജയ് പിള്ള പറഞ്ഞത്. ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ തന്റെ ബാഗില്‍ ലഹരിമരുന്നോ മറ്റോവെച്ച് ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു.
താന്‍ ഒരു കാരണവശാലും ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി കേരളത്തെ കൊള്ളയടിച്ച് മകള്‍ക്ക് വേണ്ടി ഒരു സാമ്രാജ്യം പണിയുകയാണ്.
അത് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കും. തന്നെ കൊല്ലണമെങ്കില്‍ എം.വി.
ഗോവിന്ദന് മുന്നോട്ടുവരാം. തന്നെ അവസാനിപ്പിച്ചാലും കുടുംബവും അഭിഭാഷകനും കേസുമായി മുന്നോട്ടുപോകുമെന്നും സ്വപ്ന പറഞ്ഞു.
The post ‘ഒത്തുതീര്‍പ്പിന് 30 കോടി ഓഫര്‍ ചെയ്തു’; സ്വപ്ന സുരേഷ് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]