
കണ്ണൂർ∙ കണ്ണൂർ സർവകശാലയിലേക്ക്
നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ചാടി ക്യാംപസിനുള്ളിൽ കടന്ന പ്രവർത്തകർ വിസിയുടെ ഓഫിസിനടുത്തെത്തി ചില്ലുവാതിൽ തകർത്തു.
ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പൊലീസുമായുണ്ടായ ഉന്തിനും തള്ളിനുമിടെ നിരവധി പ്രവർത്തകർക്കു പരുക്കേറ്റു.
പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായി എത്തിയ പ്രവർത്തകർ യൂണിവേഴ്സിറ്റി ഗെയ്റ്റിനു മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണു ജലപീരങ്കി പ്രയോഗിച്ചത്.
ഇതിനിടെ, പ്രവർത്തകരിൽ ചിലർ പൊലീസിനെ വെട്ടിച്ച് അകത്തേക്ക് ഓടിക്കയറി. സർവകലാശാല കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലുകളിൽനിന്നു പിൻമാറുക, വൈസ് ചാൻസലറുടെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം ഉദ്ഘാടനം ചെയ്തു. സർവകലാശാലകളിൽ ആർഎസ്എസ് അജൻഡ നടപ്പാക്കുന്നുവെന്ന് ബിപിൻ രാജ് ആരോപിച്ചു.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വിസി ക്യാംപസിൽ എത്തുന്നത്. ഇടയ്ക്കിടെ വന്നുനോക്കി പോകുന്ന കരാറുകാരന്റെ പണിയാണ് വിസി ചെയ്യുന്നതെന്നും ബിപിൻ രാജ് ആരോപിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചിരുന്നു.
എന്നാൽ വളരെ സംയമനത്തോടെയാണ് പൊലീസ് പ്രവർത്തിച്ചത്. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് കാര്യമായ പ്രതിരോധത്തിനു മുതിർന്നില്ല.
ഇതോടെയാണ് പ്രവർത്തകർ വിസിയുടെ ഓഫിസിനടുത്തു വരെ എത്തിയത്. പിന്നീട് കൂടുതൽ പേർ ബാരിക്കേഡ് ചാടിക്കടന്നതോടെ പൊലീസ് തടയുകയായിരുന്നു.
തുടർന്ന് ക്യാംപസിനകത്ത് കടന്നവരിൽ ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]