
സ്വന്തം ലേഖകൻ
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഏറെ ആരാധകരുള്ള പരമ്പരയാണ് ‘ഉപ്പും മുളകും’. ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കൊച്ചുകുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സീരിയൽ.
ബാലും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോൾ മുടിയൻ, ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് ഇവരുടെ മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ നാലു മാസകാലമായി മുടിയൻ എന്ന കഥാപാത്രത്തെ ഉപ്പും മുളകിൽ കാണുന്നില്ലെന്ന പരാതി പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.
എന്നാലിപ്പോള്‍, മൂത്തമകനായി അഭിനയിക്കുന്ന മുടിയൻ എന്ന വിഷ്ണുവിനെ ഉപ്പും മുളകില്‍ നിന്നും പുറത്താക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. പരമ്പരയില്‍ മുടിയന്റെ വിവാഹം കഴിഞ്ഞിരുന്നു. അതിനു ശേഷം ബാംഗ്ലൂരിലേക്ക് പോയി എന്നാണ് പരമ്ബരയില്‍ കാണിച്ചിട്ടുള്ളത്.
മുടിയന്റെ ഭാര്യയും അമ്മായിയമ്മയും അമ്മായിയച്ഛനും എല്ലാമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കഥ മുന്നോട്ടു പോകുന്നത്. ഇനിയൊരിക്കലും താൻ തിരിച്ചു വരാൻ സാധ്യതയില്ലാത്തതു പോലെ കഥാഗതിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് മുടിയൻ തുറന്നു പറഞ്ഞിരിക്കുന്നത്.
യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യപ്പെടുന്ന എപ്പിസോഡുകളുടെ താഴെ നിറയുന്നത് മുടിയനെ അന്വേഷിച്ചുള്ള കമന്റുകളാണ്. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരവുമായി മുടിയന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഋഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവിടെ വച്ച് ഡ്രഗ്ഗ് കേസിൽ അകപ്പെട്ടെന്ന രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്തെന്നുമാണ് ഋഷി ആരോപിക്കുന്നത്.
തന്റെ അറിവില്ലാതെയാണ് ഇങ്ങനെയൊരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞു.
ഇതുവരെയ്ക്കും പുറത്തിറങ്ങാത്ത എപ്പിസോഡ് രണ്ടു ദിവസത്തിനുള്ളിൽ സംപ്രേഷണം ചെയ്യുമെന്ന വിവരം താൻ അറിഞ്ഞെന്നും ഋഷി കൂട്ടിച്ചേർത്തു. സംവിധായകനെതിരെയും ഋഷി പരാതി ഉന്നയിക്കുന്നുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]