
സ്വന്തം ലേഖകൻ
തൃശ്ശൂർ: കുതിരാന്‍ ദേശീയപാതയിലെ വഴക്കുംപാറയില്‍ റോഡിന്റെ കല്‍ഭിത്തി തകര്‍ന്നതില്‍ കരാര്‍ കമ്പനിയ്ക്കു ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി, ദേശീയപാത അധികൃതരും കളക്ടറും കരാര്‍ കമ്പനിയ്ക്കു നോട്ടിസ് നല്കി.
അപാകത ഇനിയും തുടര്‍ന്നാല്‍ പന്നിയങ്കരയിലെ ടോള്‍പിരിവ് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.രാജന് പറഞ്ഞു. കുതിരാന്‍ ദേശീപാതയുടെ തകര്‍ന്ന കല്‍ഭിത്തിയുടെ പുനര്‍നിര്‍മാണം തുടങ്ങി. 120 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും.
വഴുക്കുംപാറയിൽ തൃശൂരിലേക്കുള്ള റോഡ് പൂർണമായും ഗതാഗതം നിരോധിച്ച് വലതുവശത്തെ ഒറ്റവരിയിലൂടെയാക്കിയിട്ടുണ്ട്. പൊലീസ് രാവുംപകലും ഡ്യൂട്ടിയിലുള്ളതിനാല്‍ കുതിരാനിൽ കുരുക്കുണ്ടായിട്ടില്ല. അടുത്ത രണ്ട് അവധിദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കും.
റോഡ് സുരക്ഷാ സമിതി, പാലക്കാട് ഐ.ഐ.ടി, തൃശൂർ എൻജിനീയറിംഗ് കോളേജ്, ദേശീയപാത അതോറിറ്റി പ്രതിനിധികൾ എന്നിവര്‍ നടത്തിയ പ്രാഥമിക പരിശോധനയിൽ ചില ന്യൂനതകള്‍ കണ്ടെത്തി. ഇക്കാര്യം, മന്ത്രി കെ രാജൻ എൻഎച്ച് പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധുവുമായി ചർച്ച നടത്തി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]