
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാറിന് നിയമലംഘനത്തിന്റെ നോട്ടീസ്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നാണ് നോട്ടീസ് എത്തിയിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മോട്ടര്‍ വാഹന നിയമം ലംഘിച്ചതായി കാണിച്ച് കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിൻറെ KL 34 F 2454 നമ്പര്‍ വെള്ള ഹുണ്ടായ് ഇയോണ്‍ കാറിനാണ് പിഴയടക്കാൻ ചെലാൻ എത്തിയത്.
സഹീലിൻറെ മൊബൈല്‍ ഫോണില്‍ ആദ്യം സന്ദേശം എത്തിയത്. തുടര്‍ന്ന് പരിവാഹൻ സൈറ്റില്‍ നിന്നും ഇ ചെലാൻ ഡൗണ്‍ലോഡ് ചെയ്തു. നിയമലംഘനം നടത്തിയ കാറിന്റെ നമ്പര്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം.
സണ്‍ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടിസ്. എന്നാല്‍ നോട്ടിസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തില്‍ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും.
മോട്ടര്‍ വാഹന വകുപ്പിൻറെ വാഹനത്തിലിരുന്ന് എടുത്തിരിക്കുന്ന ഫോട്ടോയാണ് നോട്ടീസിലുള്ളത്. പക്ഷേ കാറിന്റെ നമ്ബര്‍ വ്യക്തമല്ല.
തിരുവനന്തപുരം കൃഷ്ണ നഗര്‍ സ്നേഹപുരിയില്‍ വച്ച് വ്യാഴാഴ്ച വൈകിട്ട് 5.08 ന് നിയമം ലംഘിച്ച് വാഹനം കടന്നു പോയതായാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പക്ഷേ മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്ന സമയത്ത് താനും വാഹനവും വീട്ടിലായിരുന്നുവെന്നാണ് സഹീല്‍ പറയുന്നത്.
നിയമലംഘനം നടത്തിയ കാറിൻറെ ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ വാഹന നമ്പര്‍ രേഖപ്പെടുത്തിയപ്പോള്‍ പിഴവ് വരുത്തിയത് ആകാമെന്നാണ് സംശയം.
നോട്ടീസിലെ പിഴവിനെ പറ്റി മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലില്‍ വിവരമറിയിച്ച് കാത്തിരിക്കുകയാണ് സഹില്‍.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]