ഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയാകും നരേന്ദ്ര മോദി സന്ദര്‍ശിക്കുക. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. മലയാളി പുരോഹിതര്‍ അടക്കമുള്ളവര്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കും.
ഇതാദ്യമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ആശയ വിനിമയവും നടത്തിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയും ഹോസ്ഗാസ് ദേവാലയുവുമാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി പരിഗണിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഗോള്‍ഡഖാന പള്ളി തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗോള്‍ഡഖാന ദേവാലയത്തിലേക്കുള്ള ദൂരം, ചരിത്ര പ്രാധാന്യം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ക്രൈസ്തവരുമായി അടുക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു അപ്രതീക്ഷിത സന്ദര്‍ശനം. പ്രാഥമികമായി നടത്തേണ്ട സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
ഈ ആഴ്ച്ച തന്നെയായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കത്തോലിക്കാ ബാവ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കത്തോലിക്കാ ബാവയും ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസും പങ്കെടുക്കമെന്നാണ് ലഭ്യമാകുന്ന വിവരം.
The post ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളി സന്ദര്‍ശിക്കും appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]