
സ്വന്തം ലേഖകൻ
കൊച്ചി: അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു.
രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാര്‍ ഇവിടെയുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോള്‍ കാറിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.
മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കാറിനകത്തും രക്തം കണ്ടെത്തിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
The post കൊച്ചി അങ്കമാലിയിൽ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ട കാർ ലോക്ക് ചെയ്ത നിലയിൽ; മൃതദേഹത്തിൽ പരിക്കേറ്റതിന്റെ പാടുകള്‍;മരണത്തിൽ ദുരൂഹത appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]