
മുംബൈ: ഗണപതി ഭഗവാനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങൾ നടത്തിയ ഹോംസ്റ്റേ നടത്തിപ്പുകാരനനെതിരെ മഹാരാഷ്ട്രയിൽ പരാതി. തിരുവനന്തപുരം കുണ്ടമൺകടവിൽ സാളാഗ്രാം എന്ന ഹോംസ്റ്റേ നടത്തുന്ന സന്ദീപാനന്ദക്കെതിരെയാണ് മുംബൈയ്ക്കടുത്തുള്ള പാൽഘർ ജില്ലയിലെ വസായ്, മണിക്പൂർ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വസായ് സ്വദേശി കെ.ബി ഉത്തംകുമാറാണ് പരാതിക്കാരൻ.
ഹൈന്ദവമത വിശ്വാസികളുടെ ആരാധന മൂർത്തിയായ ഗണേശഭഗവാനെ മനപൂർവ്വം നിന്ദിച്ചതിലൂടെ ഇയാൾ കോടിക്കണക്കിന് വിശ്വാസികൾക്ക് പ്രയാസം ഉണ്ടായതായി പരാതിയിൽ പറയുന്നു. സിപിഎമ്മിന്റെ പിണിയാളായി നിന്ന് വിടുപണി ചെയ്യുന്ന വ്യക്തിയാണ് സന്ദീപാനന്ദയെന്നും ഇയാൾ കാലങ്ങളായി ഹൈന്ദവ ആരാധന മൂർത്തികളെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ ഉത്തംകുമാർ ആരോപിക്കുന്നു. സന്ദീപാനന്ദയുടെ പ്രവർത്തികൾ സമൂഹത്തിൽ മത സ്പർദ്ദ വളർത്തുന്നുണ്ട്. പുരാണങ്ങളിലെ ഭാഗങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിച്ച് ഹൈന്ദവ ആരാധന മൂർത്തിയായ ഗണേശഭഗവാനെ ഇയാൾക്കെതിരെ സത്വര നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.
വസായ് വിരാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പൂർണ്ണിമ ചൗഗുലെ, വസായ് മണിക്പൂർ പോലീസ് സബ് ഇൻസ്പെക്ടർ രാജശേഖർ സൽഗരെ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. പരാതി സ്വീകരിച്ച ഇരുവരും മേൽ നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് ഉറപ്പുനൽകിയതായി ഉത്തംകുമാർ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]