
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം.
ഓട്ടോ സ്പെയർ പാർട്സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു.
അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണക്കാൻ പരിശ്രമം നടക്കുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്.
തീപിടിത്തത്തിൽ നാശനഷ്ടം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്നിശമന സേനയുടേയും പൊലീസിന്റെയും പരിശോധന പിന്നീട് നടക്കും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]