സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട:പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കൊല്ലം അഞ്ചൽ സ്വദേശി അനിൽ കുമാർ (36) ആണ് പിടിയിലായത്.
ഇരിങ്ങാലക്കുട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.കെ. ഷൈജു, ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവർ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
മുൻപും ഇയാൾ സി.ഐ. ആയും എസ്.ഐ. ആയും സൈബർ സെൽ ഓഫീസറായും പരിചയപ്പെടുത്തി മോഷണം നടത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ കല്ലേറ്റുംകരയിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരിയോട് ആളൂരിൽ പുതുതായി ചാർജ്ജെടുത്ത എസ്.ഐ. ആണെന്ന് പരിചയപ്പെടുത്തി.
ഒരു മാസമായിട്ടുള്ളു വന്നിട്ടെന്നു പറഞ്ഞ് ഒരു ക്ലോക്ക് വാങ്ങി. ക്ലോക്ക് പായ്ക്ക് ചെയ്യുന്നതിനിടെ ജീവനക്കാരിയുടെ കണ്ണുവെട്ടിച്ച് ഇയാൾ റിപ്പയറിങ്ങിനായി കൊണ്ടുവന്നതും ഉടമസ്ഥയുടേയും വിലപിടിപ്പുള്ള ഫോണുകളുമായി കടക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം മോഷ്ടാവിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് സമാനരീതിയിലുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പ്രതിയിലേക്കെത്തിയത്.
ഇയാൾ മുൻപും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളയാളാണ്. കൊല്ലം അഞ്ചൽ, എറണാകുളം ടൗൺ നോർത്ത്, ആളൂർ സ്റ്റേഷനിൽ ഇയാൾക്ക് കേസ്റ്റുകളുണ്ട്. ഇന്നു രാവിലെ എറണാകുളം കെ.എസ്.ആർ ടി.സി. പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
എസ്.ഐ. ക്ലീസൻ തോമസ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, പി.ആർ അനൂപ്, സി.പി.ഒ കെ.എസ്. ഉമേഷ്, കടവന്തറ പൊലീസ് സ്ക്വാഡ് അംഗങ്ങളായ കെ.എൽ അനീഷ്, എൻ.ബി. ദിലീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
The post വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടാൽ പോലീസ് ഉദ്യോഗസ്ഥനിലേക്ക് പരകായപ്രേവേശം ; പുതുതായി വന്ന എസ്.ഐയെന്ന് പരിചയപ്പെടുത്തി തട്ടിയെടുത്തത് വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും, ക്ലോക്കുകളും ; പ്രതി പിടിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]