
മമ്മൂട്ടി -ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ തിയറ്ററില്‍ പുറത്തിറങ്ങിയ ‘ക്രിസ്റ്റഫര്‍’ ഒടിടി പ്രദര്‍ശനത്തിനൊരുങ്ങുന്നു. ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ത്രില്ലര്‍ ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. ചിത്രം മാര്‍ച്ച് ഒമ്പതിന് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് തുടങ്ങും. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. 2010 ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.
സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
The post ക്രിസ്റ്റഫറര്‍ ഇനി ഒടിടിയില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]